ചാമുണ്ഡിക്കുന്ന് ഗവ ഹൈസ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി കലോത്സവവും നടന്നു .

 

ചാമുണ്ഡിക്കുന്ന് : ചാമുണ്ഡിക്കുന്ന് ഗവ ഹൈസ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈമറി കലോത്സവവും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ബി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ സ്ഥാപിച്ച, ചിറ്റാരിമല സ്‌പ്രിംഗ് ഷെഡ് പദ്ധതി മുഖേന ലഭിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ്റെ സ്വിച്ച് ഓൺ കർമ്മം കാസറഗോഡ് നബാർഡ് ഡി ഡി എം ശ്രീ ഷാരോൺ വാസ് കെ എസ് നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സുഹാസ് കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അശോകൻ പി സ്വാഗതമാശംസിച്ചു. 2025-26 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ നല്കി. എസ്. എം. സി ചെയർമാൻ ശ്രീ ബിനീഷ് കൂപ്പ്, എം. പി. ടി. എ പ്രസിഡണ്ട് ശ്രീമതി ശാലിനി വിനോദ്, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ സുനിൽ രാജ്, എം പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി സുനിത ജഗീഷ്, സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു അഴകത്ത് , സ്‌കൂൾ ലീഡർ യദുകൃഷ്ണ സി.ബി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ശാരി.ജി. നായർ നന്ദി പറഞ്ഞു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു

Leave a Reply

Your email address will not be published. Required fields are marked *