പാണത്തൂർ ചിരക്കരടുക്കം അഗീരിയ തറവാട് തെയ്യം കലാകാരന്മാരെ ആദരിച്ചു .

പാണത്തൂർ – മുപ്പത് വർഷങ്ങൾക്ക് ശേഷം പാണത്തൂർ ചിരക്കടുക്കം അഗീരിയ തറവാട്ടിൽ നടക്കുന്ന തെയ്യം കെട്ടിനിടെ തെയ്യം കലാകാരന്മാരെ ആദരിച്ചു. പാണത്തൂർ ചെർക്കരയടുക്കം അഗീരിയ തറവാട്ടിൽ വെച്ചാണ് ആദരം നൽകിയത്.തറവാട് മൂപ്പന്മാരായ സി.എ കൃഷ്ണൻ, ശിവരാമൻ, ബാബു എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ എം ഷിബുവാണ് തെയ്യം കലാകാരന്മാരെ ആദരിച്ചത്. പനത്തടി പഞ്ചായത്തിലെ അരിപ്രോടിലെ മഹേഷ് കലൈപാടിയെയും, സുള്ള്യ സോണങ്കേരിയിലെ പരവ സമുദായത്തിൽപ്പെട്ട നരസിംഹ പരവയെയുമാണ് ആദരിച്ചത്. മഹേഷ് കലൈപാടിക്ക്
2019 ൽ ചെമ്മനാട് ആലിച്ചേരി കക്കരം കോടി തറവാടിൽ നിന്നും നീലേശ്വരം തമ്പുരാന്റെ കയ്യിൽ നിന്നും പട്ടും വളയും ലഭിച്ച് കലൈപാടി എന്ന നാമകാരണവും സ്വീകരിച്ചു. ഏഴാം വയസ്സിൽ ഗളിഞ്ചൻ തെയ്യം കെട്ടി പിതാവിന്റെയും അമ്മാവൻമാരുടേയും ഒപ്പം തെയ്യംകലാ രംഗത്ത് എത്തി.
സുള്ള്യ സോണങ്കേരിയിലെ പരവൻ സമുദായത്തിൽപ്പെട്ട നരസിംഹ പരവ 49 വർഷമായി തെയ്യം കലാരംഗത്ത് സജീവമാണ്. തെയ്യം കെട്ടിൽ വായ്മൊഴിയായി തുളു, കന്നഡ, മലയാളം എന്നീ ഭാഷകൾ ഉപയോഗിക്കും. രണ്ടു ദിവസങ്ങളിലായി തറവാട്ടിൽ നടന്ന തെയ്യംകെട്ടിൽ
ഗുരുകാരണവർ, സത്യ ജാവതെ, ഒർണാള പഞ്ചുർളി, എന്നീ തെയ്യങ്ങളാണ് കെട്ടിയാടിയത്.

Leave a Reply

Your email address will not be published. Required fields are marked *