ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പു നായ്‌ക് വോട്ട് രേഖപ്പെടുത്തി .

പാണത്തൂർ : കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ പനത്തടിയിലെ എങ്കപ്പു നായ്‌ക് (105) നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ‘വീട്ടിൽ വോട്ട്’ (Home Voting) സൗകര്യം പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
105 വയസ്സിന്റെ ശാരീരിക അവശതകൾ ഏറെയുണ്ടെങ്കിലും വോട്ട് ചെയ്യാനുള്ള ആവേശത്തിന് തെല്ലും കുറവില്ല. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുള്ള എങ്കപ്പു നായ്‌ക്, ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കുകയാണ്.
കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ ആർ.ഡി.ഒ കെ. ആർ. മനോജ് പോളിംഗ് സംഘത്തോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് വോട്ടിംഗ് നടപടികൾക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *