കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം നിർമാണം രണ്ടാഴ്ചയ്ക്കകം തുടങ്ങിയേക്കും

കാസർകോട് ∙ 10 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണം രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏൽപ്പിച്ചാണ് പുതുക്കിയ ടെൻഡർ നടപടികൾ നടത്തിയത്. നേരത്തേയുള്ള കരാറിൽ ചില പുതുക്കലോടെ ഒപ്പുവച്ചായിരിക്കും കിറ്റ്കോ മുഖേന നിർമാണം പുനരാരംഭിക്കുക.

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ആശുപത്രി ബ്ലോക്കിന് 91 കോടി രൂപ അനുവദിച്ചിരുന്നത്. അതിൽ 50 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തിയായത്. നിശ്ചിത സമയ പരിധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തത് നബാർഡിൽ നിന്നു 41 കോടി രൂപ ലഭിക്കുന്നതിനു തടസ്സമായി. ഇതെത്തുടർന്ന് മറ്റു നിർമാണ പ്രവർത്തികളിലുൾപ്പെടെ ഏതാനും മാറ്റം വരുത്തി കിഫ്ബി അനുവദിച്ച ഫണ്ടിൽ തന്നെ നിർമാണം പുനരാരംഭിക്കുന്നതിന് ധാരണയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *