ഉദ്യോഗസ്ഥരുടെ കുറവ് പനത്തടി കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് അമിതഭാരം. ജനകീയസൂത്രണ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യത.

പാണത്തൂർ – ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പനത്തടി കൃഷിഭവന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒരു കൃഷി ഓഫീസറും മൂന്ന് കൃഷി അസിസ്റ്റൻറ് വേണ്ടിടത്ത് ഇപ്പോൾ ഒരു കൃഷി ഓഫീസറും ഒരു കൃഷി അസിസ്റ്റൻ്റും മാത്രമാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന മൂന്ന് കൃഷി അസിസ്റ്റൻറ് മാരിൽ രണ്ടുപേർ നവംബറിൽ സ്ഥലം മാറി പോയതിനാൽ ഇപ്പോൾ ഒരാൾ മാത്രമാണ് ഉള്ളത്. ഇതുവരെയായിട്ടും പകരം ആളെ നിയമിച്ചിട്ടുമില്ല. കൃഷിഭവന്റെ പരിധിയിലെ ഫീൾഡ് വർക്ക് ഉൾപ്പെടെയുള്ള മുഴുവൻ ജോലികളും കൃഷി ഓഫീസറും ഒരു അസിസ്റ്റൻറും ചേർന്ന് ചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ഇത് പലപ്പോഴും ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. കൂടാത ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രവൃത്തികളും കൂടെയാകുമ്പോൾ ജോലി ഇരട്ടിക്കുന്നു. ഉദ്യോഗസ്ഥരുടെ കുറവ് ജനകീയാസൂത്രണം വഴി കർഷകർക്ക് ലഭിക്കേണ്ട തുക കൃത്യസമയത്ത് ലഭിക്കുമോ എന്ന ആശങ്ക കർഷകർ പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥർ കഠിനാധ്വാനം ചെയ്താണ് ഈ പ്രവർത്തികളെല്ലാം സയബന്ധിതമായി പൂർത്തിയാക്കുന്നത്. അടിയന്തരമായി മുഴുവൻ ഉദ്യോഗസ്ഥരെയും നിയമിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *