ലണ്ടൻ: മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്കു കപ്പൽ സഫീൻ പ്രസ്റ്റീജിന് നേരെ ഹോർമൂസ് കടലിടുക്കിൽ വച്ച് മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രണ്ട് മിസൈലുകൾ പതിച്ച കപ്പലിൽ നിന്നും 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ല. ഒമാന്റെ വടക്ക് വശത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് കമ്പനിയായ വാൻഗാർഡ് റിപ്പോർട്ട് ചെയ്തു.മിസൈൽ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിലാണ് തീപടർന്നതെന്ന് വാൻഗാർഡ് പറയുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഒമാൻ വാർത്താ ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരേ മിസൈൽ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി












Leave a Reply