ചാമുണ്ഡിക്കുന്ന്: ജി എച്ച് എസ് ചാമുണ്ഡിക്കുന്നിലെ മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വൈവിധ്യ മുന്നേറ്റം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കായി വിജയോത്സവം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അശോകൻ പി നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സുഹാസ് കെ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിന്ധു മോൾ അഴകത്ത് സ്വാഗതം ആശംസിച്ചു.ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് ശാരി ടീച്ചർ നന്ദി അർപ്പിച്ചു.ഗണിതം,ഭാഷാ വിഷയങ്ങളിൽ അധ്യാപിക സിന്ധു മോൾ അഴകത്ത് ക്ലാസ്സുകൾ എടുത്തു.
ജി എച്ച് എസ് ചാമുണ്ഡിക്കുന്നിൽ വിജയോത്സവം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.












Leave a Reply