മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് പാലക്കാട്-എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. 8 കോച്ചുകളില്‍ നിന്ന് 12 കോച്ചുകളായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം 23 മുതലാണ് പുതിയ കോച്ചുകള്‍ എത്തുക.മൂവായിരത്തിലധികം ആളുകളാണ് 610 സീറ്റുള്ള പാലക്കാട്-എറണാകുളം മെമുവില്‍ ദിവസവും തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആര്‍എമ്മിനു പല തവണ കത്തും നല്‍കിയിരുന്നു. എന്നാല്‍ കോച്ചുകളുടെ കുറവ് പറഞ്ഞ് റെയില്‍വേ നടപടി എടുത്തിരിന്നില്ല.
പ്രതിഷേധം ഫലം കണ്ടു, ഇനി തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട; മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു












Leave a Reply