ലയൺസ് ക്ലബ് കോളിച്ചാലിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നിർമ്മിച്ച പനത്തടി ടൗണിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.

പാണത്തൂർ :പനത്തടി ടൗണിലും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജംഗ്ഷനിലുമായാണ് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള വെയിറ്റിംഗ് ഷെഡുകൾ നിർമ്മിച്ചത്.സെന്റ് മേരീസ് സ്കൂൾ ജംഗ്ഷനിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കുന്നതിനായി ഒരുക്കിയ ബസ് വെയിറ്റിംഗ് ഷെഡ് ലയൺ ഡിസ്ട്രിക് ഗവർണർ രവി ഗുപ്തയും, പനത്തടി ടൗണിലെ തിരക്കേറിയ ഭാഗത്ത് യാത്രക്കാർക്കായി നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഘുനാഥ് അവർകളും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ്ബ് കോളിച്ചാൽ പ്രസിഡണ്ട് CO ജോസഫ് അധ്യക്ഷത വഹിച്ചു.  നാടിന്റെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലെൻസ് ക്ലബ്ബ് എന്നും മുൻപന്തിയിലുണ്ടാകു മെന്ന് ക്ലബ്ബ് പ്രസിഡണ്ട് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് പത്മകുമാരിയും, പനത്തടി പഞ്ചായത്തിലെ വാർഡ് മെമ്പർമാരായ കെ കെ വേണു, വിൻസന്റ്,ഐസി ഐസക്, കെ ബി രതീഷ്, അനിലകുമാരി, കെ ജെ സജി ജില്ലാ സെക്രട്ടറി വ്യാപാര വ്യവസായി ഏകോപന സമിതി,സൂര്യ സ്വാമി രാജീവൻ കണിയാന്തറ, കെ എൻ വേണു എന്നിവർ ആശംസനൽകി. മലയോര മേഖലയിൽ ഇതുവരെയായി നാലോളം വെയ്റ്റിംഗ് ഷെഡുകൾ നിർമ്മിച്ചു നൽകി. പതിനെട്ടാം മൈൽ, കോ ളിച്ചാൽ ടൗൺ, ചെറുപനത്തിന്റെ സെൻമേരിസ് സ്കൂൾ സമീപം, പനത്തടി ടൗൺ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ലയൺസ് ക്ലബ്ബ് ഭഗവാക്കാവുന്നു. ചടങ്ങിൽ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളുംപങ്കെടുത്തു. ട്രഷറർ ഷാജി ജോസഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *