ചുള്ളിക്കര : വിദ്യാർത്ഥികൾക്ക് വിഷ രഹിത പച്ചക്കറി നൽകുകയെന്ന ലക്ഷ്യത്തിനായി കുടുംബൂർ ജി.ടി.ഡബ്ലിയു.എൽപി. സ്കൂളിൽ നട്ടുവളർത്തിയ വിവിധയിനം കൃഷികളിൽ നിന്നും ചീര വിളവെടുപ്പ് നടന്നു. ഇന്ന് രാവിലെ നടന്ന വിളവെടുപ്പിൽ പ്രധാന അധ്യാപിക ബീന. എൻ, അധ്യാപികമാരായ ജയപ്രിയ, പൂർണിമ,സൗമ്യ,വിദ്യാർത്ഥികൾ,പച്ചക്കറി തൊഴിലാളി തമ്പായി എന്നിവർ ചേർന്നായിരുന്നു വിളവെടുപ്പ് നടത്തിയത്. എസ് എം സി ചെയർമാൻ ഭാസ്കരൻ എ.കെ, പിടിഎ പ്രസിഡന്റ് മോഹനൻ, പിടിഎ വൈസ് പ്രസിഡന്റ് മണി കണ്ഠൻ, എം പിടിഎ പ്രസിഡന്റ് രജിത, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയത്. ചീര കൂടാതെ ചോളം, മുളക്, പയർ, വെണ്ട, വഴുതനങ്ങ, തക്കാളി എന്നീ കൃഷികളും കിച്ചൻ ഗാർഡനിലുണ്ട്.











Leave a Reply