ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

ചെറുപനത്തടി:ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് ആർ (7) അസുഖബാധിതനായി മരണപ്പെട്ടു. കർണാടക സ്വദേശികളായ രുക്മാൻ ഗദാ–ചൈത്ര എസ് ദമ്പതികളുടെ മകനാണ്.
ക്രിസ്മസ് അവധിക്കാലത്ത് കുടുംബത്തോടൊപ്പം സ്വദേശമായ കർണാടകയിലെ മാണ്ടിയയിലേക്ക് പോയിരുന്ന റിഥ്വിക് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. തുടർന്ന് തലച്ചോറിലേക്ക് രക്തം കട്ടപിടിച്ച നിലയിൽ (Brain Clot) ഗുരുതരാവസ്ഥയിലായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
റിഥ്വിക്കിന്റെ അകാല വിയോഗം സ്കൂൾ സമൂഹത്തെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തി. മരണവാർത്ത അറിഞ്ഞതോടെ ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി മൗനപ്രാർത്ഥന അർപ്പിച്ചു.

സംസാരിച്ചവർ

അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര
CFIC സെമിനാരി റെക്ടർ ഫാ. ബിബിൻ വെള്ളാരം കല്ലിൽ
അധ്യാപിക ഷൈനി മാത്യു
പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി സ്വാതി പ്രഭ
ഹെഡ് ഗേൾ തെരേസ് ആൻ്റണി

പിതാവ് രുക്മാൻ ഗദാ ജെസിബി ഡ്രൈവറാണ്. മാതാവ് ചൈത്ര എസ് . ഏക സഹോദരി ധനലക്ഷ്മി സെൻ്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ്

Leave a Reply

Your email address will not be published. Required fields are marked *