ബളാംതോട്: ബളാന്തോട് ക്ഷീര സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച മിൽമ ഔട്ട്‌ലെറ്റ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡൻ്റ് വിജയകുമാരൻ നായർ കെ.എൻ. അദ്ധ്യക്ഷത വഹിച്ചു. മിൽമ സ്വായന്തനം പദ്ധതി മെഡിക്കൽ അലവൻസ് മിൽമ കാസർഗോഡ് ഡിസ്ട്രിക്ട് ഹെഡ് ഷാജി. വി. വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് MSDP പദ്ധതി ധനസഹായം പരപ്പ ക്ഷീര വികസന ഓഫീസർ കെ. ഉഷ വിതരണം ചെയ്തു .പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിലവേണുഗോപാൽ
കെ. ജെ. ജയിംസ്. കെ.കെ.വേണുഗോപാൽ, കെ.സി.മോഹൻദാസ്, ഐസി ഐസക്ക്, എം.ബാലകൃഷൻ, മിൽമ
സൂപ്പർ വൈസർ മേഘ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്. സ്വാഗതവും വൈസ് പ്രസിഡൻ്റ് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ബളാംതോട് ക്ഷീര സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച മിൽമ ഔട്ട്‌ലെറ്റ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു .











Leave a Reply