മെഡിക്കൽ ക്യാമ്പ് ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വരക്ഷേത്ര ട്രസ്റ്റി കാഞ്ഞങ്ങാട് സൺറൈസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ K K വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സെക്രട്ടറി R കിഷോർ കുമാർ മാസ്റ്റർ സ്വാഗതവും സിന്ധു പ്രസാദ് നന്ദിയും പറഞ്ഞു. ട്രസ്റ്റി പ്രസിഡണ്ട് N ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ M ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡണ്ട് ലീലാമ്മ , പ്രശസ്ത ഗൈനക്കോളജിസ്റ്റ് Dr നീരജ നമ്പ്യാർ എന്നിവർ ആശംസ അർപ്പിച്ചു. സൺറൈസ് ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലെ എട്ടോളം വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.
ഇരുന്നൂറോളം രോഗികൾ ക്യാമ്പിൽ ഹാജരായി മരുന്നുകൾ സ്വീകരിച്ചു.
ശിവപുരം ശ്രീ ഉമാമഹേശ്വരക്ഷേത്രത്തിൽ മെഡിക്കൽ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ K K വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.











Leave a Reply