ചെന്നൈയിൽ വച്ച് നടന്ന മാർഗഴി മഹാ ഉത്സവം 2025-26 ഡാൻസ് &മ്യൂസിക് ഫെസ്റ്റിവലിൽ ഭരതനാട്യത്തിൽ കഴിവ് തെളിയിച്ച് ബളാം തോട് സ്വദേശിനി രുദ്ര ആർ നായർ.

ബളാം തോട് – ചെന്നെയിൽ വച്ച് നടക്കുന്ന മാർഗ്ഗഴി മഹാ ഉത്സവം 2025-26 ൽ ഭരതനാട്യത്തിൽ മികവു തെളിയിച്ച് പനത്തടി സ്വദേശിനിയായ രുദ്ര ആർ നായർ. ദക്ഷിണേന്ത്യയിലെ പ്രമുഖ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഡിസംബർ 24 മുതൽ ജനവരി 4 വരെ ചെന്നൈയിലെ രസിക രഞ്ജിനി സഭയിൽ വച്ച് നടക്കുന്ന മാർഗ്ഗഴി മഹാ ഉൽവത്തിലാണ് പനത്തടി ബളാംതോട് സ്വദേശിനിയായ 12 കാരി പങ്കെടുത്ത് ഭരതനാട്യത്തിൽ കഴിവ് തെളിയിച്ചത്. രണ്ടര വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന രുദ്ര ആർ നായർ ഇപ്പോൾ ആർഎൽവി കലാക്ഷേത്രയിൽ ശരത് നായിക്കിൻ്റെ ശിക്ഷണത്തിൽ ചെന്നെയിലെ മാർഗ്ഗി ആർട്ട്സ് അക്കാദമിയിൽ ഭരതനാട്യം അഭ്യസിക്കുകയാണ്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയുമാണ് പഠനം. ബളാംതോട് എൻഎസ്എസ് എസ്റ്റേറ്റിലെ സെക്ഷൻ ഓഫീസർ രഞ്ജിത് ആർ നായരുടേയും, അശ്വതി രഞ്ജിത്തിൻ്റേയും മകളായ രുദ്ര ആർ നായർ ശ്രീ ശ്രീ ജ്ഞാൻ മന്ദിർ പുലിക്കടവിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരൻ ഹരിനന്ദ് ആർ നായർ ഇതേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഹരിനന്ദും കഴിഞ്ഞ ഒരു വർഷമായി ഭരതനാട്യം അഭ്യസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *